ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്തണം ; കര്‍ണാടക പാഠപുസ്തക സമിതി നിര്‍ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ തിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക പാഠപുസ്തക സമിതി. ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും നീക്കം ചെയ്യേണ്ടതില്ലെന്നും ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്തിയാല്‍ മതിയെന്നുമാണ് നിര്‍ദേശം. അടുത്ത അധ്യയന വര്‍ഷം മുതലാകും തിരുത്തുകള്‍ നടപ്പില്‍ വരുത്തുക.

ഹിജാബ് നിരോധനവും ഹിന്ദു ക്ഷേത്രങ്ങളില്‍ കച്ചവടം ചെയ്യുന്നതില്‍ നിന്ന് മുസ്ലീം വ്യാപാരികളെ വിലക്കിയ നടപടിയും വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാഠ പുസ്തക കമ്മിറ്റിയുടെ നിര്‍ദേശം വിവാദമാകുകയാണ്. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള എല്ലാ പാഠഭാഗങ്ങളും നീക്കം ചെയ്യും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ പാഠപുസ്തക സമിതി തള്ളിയിരുന്നു.

ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്താനും കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. 600 വര്‍ഷത്തോളം വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന അഹോം രാജവംശത്തേയും വടക്കേ ഇന്ത്യയിലെ കര്‍കോട്ട രാജവംശത്തേയും കുറിച്ചുള്ള വിശദാംശങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...