പത്തു ലക്ഷം കുഴിച്ചിട്ട മണ്ണീറ – മുണ്ടൊമൂഴി റോഡ് ; ഉദ്യോഗസ്ഥരും കരാറുകാരനും അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര നിവാസികളുടെ തീരാശാപമായി മണ്ണീറ – മുണ്ടൊമൂഴി റോഡ്. കുട്ടവഞ്ചി സവാരി, മണ്ണീറ വെള്ളച്ചാട്ടം, ട്രീ ടോപ് ഹട്ട് തുടങ്ങി വിനോദ സഞ്ചാരികള്‍ കൂട്ടമായി എത്തുന്ന നാടാണ്. എന്നാല്‍ ഇവിടേയ്ക്ക് റോഡ്‌ മാത്രം വേണ്ടെന്ന നിലപാടാണ് എം.എല്‍.എ ക്കും രാഷ്ട്രീയക്കാര്‍ക്കും. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പത്തു ലക്ഷം മുടക്കി ഈ റോഡ്‌ നവീകരിച്ചത്‌. എന്നാല്‍ പത്തുലക്ഷം പോയിട്ട് അമ്പതിനായിരം രൂപയുടെ പണിപോലും റോഡില്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മണ്ണീറക്കാരുടെ പേരില്‍ ഉദ്യോഗസ്ഥരും കരാറുകാരനും ലക്ഷങ്ങള്‍ തിന്നുമുടിക്കുകയായിരുന്നുവെന്നും ഇവര്‍ രോഷത്തോടെ പറയുന്നു.

വർഷങ്ങളായി തകർന്നു തരിപ്പണമായി കിടന്നതാണ് ഈ റോഡ്‌. കോന്നി എം.എല്‍.എ മണ്ണീറക്കാരെ സഹായിക്കുവാന്‍ വേണ്ടി റോഡ്‌ നവീകരണത്തിന് ധനസഹായം നല്‍കിയെന്ന് വാര്‍ത്ത ഉണ്ടായിരുന്നെന്നും  നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ഫ്ലക്സ് ബോര്‍ഡുകളും നാട്ടില്‍ നിറഞ്ഞിരുന്നു, ഇത് കെട്ടിത്തൂക്കിയതും നാട്ടുകാരാണ്. ഫ്ലെക്സ് വെച്ച് ആഘോഷപൂര്‍വ്വം പണിത റോഡിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ കുഴികൾ രൂപപ്പെട്ടു. അതോടെ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റുകളും പിന്‍ വലിച്ച്  ഫ്ളക്സുകളും ഇളക്കിമാറ്റി രാഷ്ട്രീയക്കാര്‍ മുങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...