കോന്നി : മുണ്ടോംമൂഴി മണ്ണീറ റോഡിൽ സംരക്ഷണ വേലി സ്ഥാപിക്കാത്ത ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. വർഷങ്ങളായി ട്രാൻസ്ഫോർമർ ഈ നിലയിൽ നിൽക്കാൻ തുടങ്ങിയിട്ട്. മണ്ണീറ എൽ പി സ്കൂളിലേക്ക് വരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സംരക്ഷണ വേലി നിർമ്മിച്ചിട്ടില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷയിൽ പ്രദേശത്തെ മാതാപിതാക്കൾക്കും ആശങ്കയുണ്ട്. മാത്രമല്ല കന്നുകാലികൾക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. തുറന്ന് കിടക്കുന്ന ട്രാൻസ്ഫോർമറിന്റെ പെട്ടികൾ സുരക്ഷിതമായി അടയ്ക്കുന്നതിനും അധികൃതർ തയ്യാറായാട്ടില്ല. ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി നിർമ്മിക്കുന്നതിന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
മണ്ണീറ റോഡിൽ അപകടഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ
RECENT NEWS
Advertisment