സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍മഴ ലഭിച്ചത് മണ്ണീറയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍മഴ ലഭിച്ചത് കോന്നി മണ്ണീറയില്‍. വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിക്കാത്തതിനാല്‍ ഡാമുകളിലെ ജലനിരപ്പ് താണ നിലയിലാണ്. മാര്‍ച്ച്‌ ഒന്ന് മുതല്‍ 18 വരെയുള്ള കണക്കനുസരിച്ച്‌ സംസ്ഥനത്തെ മറ്റ് ജില്ലകളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 34.6 മില്ലീമീറ്റര്‍ വേനല്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. 30.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 4 % അധിക വേനല്‍മഴ പത്തനംതിട്ട ജില്ലയില്‍ ലഭിച്ചിട്ടുണ്ട്.

മലയോര മേഖലകളിലാണ് കഴിഞ്ഞ നാല് ദിവസങ്ങളില്‍ വേനല്‍ മഴ ഏറ്റവുമധികം ലഭിച്ചത്. കോന്നി താലൂക്കിലെ മണ്ണീറ പ്രദേശത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം വേനല്‍ മഴ ലഭിച്ചിട്ടുള്ളത്. നാരങ്ങാനം, വാഴക്കുന്നം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചപ്പോള്‍ തിരുവല്ല, അടൂര്‍ ഭാഗങ്ങളില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.

വേനല്‍ മഴ സമൃദ്ധമായി ലഭിച്ചതോടെ വറ്റി വരണ്ട അവസ്ഥയിലായിരുന്ന പമ്ബ, മണിമല അച്ചന്‍കോവില്‍ നദികളില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിക്കാത്തതിനാല്‍, ജലനിരപ്പ് താണ നിലയിലാണ്. കക്കി ഡാമില്‍ 53 % വും പമ്പ ഡാമില്‍ 8 % വും ജലം മാത്രമാണ് നിലവില്‍ ഉള്ളത്. മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞിട്ടുള്ളതിനാല്‍ വരും ദിവസങ്ങളില്‍ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....