അനധികൃത പച്ചമണ്ണ് ഖനനം നടത്തിയതിന് മണ്ണുമാന്തിയും ടിപ്പറും പിടിച്ചെടുത്തു ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃത പച്ചമണ്ണ് ഖനനം നടത്തിയതിന് മണ്ണുമാന്തിയും ടിപ്പറും കോയിപ്രം പോലീസ് പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ടിപ്പർ ഡ്രൈവർ കോയിപ്രം കുറവൻകുഴി ചേറ്റുതടത്തിൽ രവിയുടെ മകൻ രതീഷ് (41), ജെ സി ബി ഓപ്പറേറ്റർ തമിഴ്നാട് കടയനല്ലൂർ കല്ലാത്തികുളം അമൃതപുരം ഹൌസ് നമ്പർ 16 ൽ തങ്കവേലുവിന്റെ മകൻ ദുരൈ (35) എന്നിവരാണ് അറസ്റ്റിലായത്. ചെറുകോൽപ്പുഴ പ്ലാങ്കമൺ റോഡിന്റെ കിഴക്കുവശത്ത് സുറിയാനി പുത്തൻ പള്ളിക്ക് പടിഞ്ഞാറുള്ള സ്വകാര്യപുരയിടത്തിൽ ജെ സി ബി ഉപയോഗിച്ച് പച്ചമണ്ണ് ഖനനം നടത്തിവരവെയാണ് പോലീസ് പിടികൂടിയത്.

പോലീസിനെ കണ്ട് വിട്ടുപോകാൻ ശ്രമിച്ച ടിപ്പർ തടഞ്ഞുനിർത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ടിപ്പറിൽ നിറയെ പച്ചമണ്ണ് നിറച്ച നിലയിലും തൊട്ടടുത്തുതന്നെ ജെസിബി മണ്ണ് ഖനനം നടത്തുന്ന നിലയിലുമായിരുന്നു. പാസ്സോ അനുമതിപത്രമോ ഇല്ലാതെയാണ് ഖനനം നടത്തിവന്നതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വാഹനങ്ങൾ തുടർനടപടിക്കായി ജിയോളജി വകുപ്പിന് കൈമാറി.

അനധികൃത ഖനനം തടയുന്നതിനു ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം കോയിപ്രം എസ് ഐയുടെ നേതൃത്വത്തിൽ പ്രത്യേകസ്‌ക്വാഡ് രൂപീകരിച്ചു പരിശോധന നടത്തി വരികയാണ്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ നിർദേശപ്രകാരം കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. എസ് ഐമാരായ താഹാകുഞ്ഞ്, എസ് ഷൈജു, സി പി ഒ ആരോമൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...