തന്റെ സിനിമ ഭാര്യക്ക് നാണക്കേടുണ്ടാക്കി , ഇനി ഇത്തരം സിനിമകൾ ചെയ്യരുതെന്ന് പറഞ്ഞു ; വെളിപ്പെടുത്തി മനോജ് ബാജ്പേയ്

For full experience, Download our mobile application:
Get it on Google Play

തന്റെ സിനിമയിലൂടെ ഭാര്യ ഷബാന റാസക്കുണ്ടായ അപമാനത്തെ കുറിച്ച് നടൻ മനോജ് ബാജ്പേയ്. പണത്തിന് വേണ്ടി മോശപ്പെട്ട സിനിമകൾ ചെയ്യരുതെന്ന് ഭാര്യ നിർദേശിച്ചതായി നടൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു ഭാര്യ നൽകിയ ഉപദേശത്തെ കുറിച്ച് പറഞ്ഞത്.’തന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട ചിത്രമായിരുന്നു അത്. തിയറ്ററിൽ പോയി ചിത്രം കണ്ടതിന് ശേഷം ഷബാന എന്നെ വിളിച്ചു. സിനിമയെ കുറിച്ച് അവളോട് ചോദിച്ചപ്പോൾ, പണത്തിന് വേണ്ടി ഇനി ഇത്തരം ചിത്രങ്ങൾ ചെയ്യരുതെന്നാണ് പറഞ്ഞത്. സിനിമ ഏറെ നിരാശയുണ്ടാക്കിയെന്നും തിയറ്ററിൽ ഏറെ അപമാനിക്കപ്പെട്ടുവെന്നും ഷബാന പറഞ്ഞു.

ഇത്തരത്തിലുള്ള കഥാപാത്രങ്ങളല്ല, മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ചെ‍യ്യാനായിരുന്നു അവൾ എന്നോട് ആവശ്യപ്പെട്ടത്. മറ്റൊന്നും തെളിയിക്കേണ്ടതില്ലെന്നും ഭാര്യ’ എന്നോട് പറഞ്ഞുവെന്ന് നടൻ വ്യക്തമാക്കി. തന്റെ കരിയറിലെ മോശം ചിത്രങ്ങളെ കുറിച്ച് സംസാരിക്കവെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.ഭാര്യയും മകളുമായി അധികം വഴക്കിടാറില്ലെന്നും നടൻ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാര്യക്കും മകൾക്കും മുന്നിൽ അധികം സമയം പിടിച്ചു നിൽക്കാനോ ജയിക്കാനോ ആകില്ലെന്നാണ് നടൻ പറഞ്ഞത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...