കൊച്ചി : കഴിഞ്ഞ ദിവസം ശുഭദിനം നേര്‍ന്നുകൊണ്ട് മനോജ് കെ ജയന്‍ പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ കമന്റുമായി എത്തി. അത്തരത്തില്‍ വന്ന ഒരു കമന്റും അതിന് മനോജ് കെ ജയന്‍ കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.
‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’ എന്നായിരുന്നു. ഈ കമന്റിന് രസികന്‍ മറുപടി നല്‍കിയിരിക്കുകയാണ് മനോജ് കെ ജയന്‍. ‘എനിക്ക് കച്ചവടം ഇല്ല സോറി ‘ എന്നായിരുന്നു താരം കുറിച്ചത്.’മനോജേട്ട എങ്ങനെയാണ് ഈ ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്. ഞാന്‍ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി’- എന്നായിരുന്നു വേറൊരു കമന്റ്. അതിന് ‘നമുക്ക് ശരിയാക്കാം’ എന്നായിരുന്നു താരത്തിന്റെ മറുപടി.