Tuesday, December 17, 2024 9:15 pm

കൊവിഡ് 19: ഓരോ 15 മിനിറ്റിലും ഒരു പുതിയ രോഗിയുണ്ടാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊവിഡ് ഭീതിയിലാണ് ലോകം. ഓരോ 15 മിനിറ്റിലും ഒരു പുതിയ രോഗിയുണ്ടാകുന്നു എന്നാണ് ഡോ. മനോജ് വെള്ളനാട് തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ‘ഇന്ത്യയിൽ മൊത്തത്തിലായാലും ഇങ്ങ് കേരളത്തിലായാലും ഒരുപാട് രോഗികളുണ്ടായാൽ എല്ലാവരെയും ചികിത്സിച്ച് ഭേദമാക്കാമെന്ന ധാരണ ആർക്കും വേണ്ട.  നമ്മുടെ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ തന്നെ മറ്റുള്ള രോഗങ്ങളാൽ നിറഞ്ഞിരിക്കുവാണെന്ന് നമുക്കറിയാം. ചൈനയിലെ പോലെ പെട്ടെന്നൊരു മികച്ച ആശുപത്രി ഉണ്ടാക്കുന്ന കാര്യം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല’ –  അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്‍റെ പൂർണരൂപം

ഓരോ 15 മിനിട്ടിലും ഒരു പുതിയ രോഗി!

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 294 ആയി (till 2:15pm, 21/3/20). ഇന്ത്യയിൽ ഇതുവരെയുള്ള ആ ട്രെൻഡൊന്ന് നോക്കൂ

മാർച്ച് 2- 5 (ആകെ രോഗികൾ)
മാർച്ച് 5- 30
മാർച്ച് 8 – 39
മാർച്ച് 11- 71
മാർച്ച് 14 – 95
മാർച്ച് 17 – 141
മാർച്ച് 20- 251
മാർച്ച് 21 (Today till now) – 294

ഓരോ 3 ദിവസത്തെയും കണക്കാണ്. ആ ട്രെൻഡ് നോക്കൂ, എത്ര വേഗത്തിലാണ് കൊവിഡ് പുതിയ ഇരകളെ തേടിയെത്തുന്നതെന്ന്.

ഓരോ 3 ദിവസങ്ങളിലെയും പുതിയ രോഗികളുടെ എണ്ണം ഇങ്ങനെയാണ് – 25, 9, 22, 24, 46, 110, …!

ഇന്ന് മാത്രം 43 പുതിയ രോഗികൾ ഈ സമയം വരെ ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ 15 മിനിട്ടിലും ഒരു പുതിയ രോഗി! 22 സംസ്ഥാനങ്ങളെ ഇന്ത്യയിൽ ഇതിനകം കൊവിഡ് ബാധിച്ചു കഴിഞ്ഞു.

ഇന്ത്യയിൽ മൊത്തത്തിലായാലും ഇങ്ങ് കേരളത്തിലായാലും ഒരുപാട് രോഗികളുണ്ടായാൽ എല്ലാവരെയുംചികിത്സിച്ച് ഭേദമാക്കാമെന്ന ധാരണ ആർക്കും വേണ്ട. നമ്മുടെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾ തന്നെ മറ്റുള്ള രോഗങ്ങളാൽ നിറഞ്ഞിരിക്കുവാണെന്ന് നമുക്കറിയാം. ചൈനയിലെ പോലെ പെട്ടെന്നൊരു മികച്ച ആശുപത്രി ഉണ്ടാക്കുന്ന കാര്യം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല.

അതുകൊണ്ട് നമ്മുടെ മുന്നിൽ ആകെ ഒരു വഴിയേ ഉള്ളൂ. പ്രതിരോധം. എങ്ങനെ പ്രതിരോധിക്കണമെന്ന് ഇനിയും ജനങ്ങളെ ഉപദേശിക്കുന്നതിൽ കാര്യമൊന്നുമില്ല. ജനങ്ങളോട് പറയാവുന്നതെല്ലാം പറഞ്ഞു കഴിഞ്ഞു. ബഹുഭൂരിപക്ഷവും സഹകരിക്കുന്നുമുണ്ട്. ബാക്കിയുള്ള പ്രതിരോധ നടപടികൾ സർക്കാരുകൾ നേരിട്ട് ഏറ്റെടുക്കട്ടെ.

നിയമപരമായും അവ കർശനമാക്കിയും പുതിയ നിയമങ്ങൾ നിർമ്മിച്ചും കൊണ്ടേ നമുക്കിനി മുന്നോട്ട് പോകാനൊക്കൂ.. അത്തരം നടപടികളിലേക്ക് നമ്മൾ കൊറോണയേക്കാൾ വേഗത്തിൽ കടന്നുചെല്ലണം. ചെന്നേ പറ്റൂ, നമ്മുടെ മുന്നിൽ വേറെ വഴിയില്ലല്ലോ..

മനോജ് വെള്ളനാട്

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജീവന് ഭീഷണിയെങ്കില്‍ കടയ്ക്കല്‍ കത്തിയാകാമെന്ന് മന്ത്രി പി. രാജീവ്

0
പത്തനംതിട്ട : 'മരം ഒരു വരം' എന്നൊക്കെയാണെങ്കിലും പുരയ്ക്ക്‌മേലെ ചാഞ്ഞാല്‍ കടയ്ക്കല്‍...

ശബരി റെയിൽ പദ്ധതി : രണ്ടുഘട്ടമായി നടത്താൻ തീരുമാനം

0
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ...

രാജ്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാജ്ഭവനിൽ...

തലച്ചോറിന്റെതളര്‍വാതത്തിനും തളര്‍ത്താനാകാത്തആത്മവിശ്വാസത്തിന് ആദരം

0
പത്തനംതിട്ട : തലച്ചോറിന്റെ തളര്‍വാതം അഥവ സെറിബ്രല്‍ പാല്‍സി തളര്‍ത്തിയ ജീവിതങ്ങള്‍ക്ക്...