ചോദ്യം ചെയ്യലിന് ഹാജരായില്ല ; മുൻകൂർ ജാമ്യാപേക്ഷ നൽകി മൻസൂർ അലി ഖാൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടി തൃഷയ്ക്കെതിരെ ലൈംഗീക പരാമർശം നടത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് മൻസൂർ അലി ഖാൻ. തൊണ്ടയിൽ അണുബാധയാണെന്നാണ് വിശദീകരണം. ഇന്ന് രാവിലെ 11:30ക്ക് മുമ്പ് ഹാജരാകണമെന്ന് കാണിച്ച് ചെന്നൈ തൗസൻഡ് ലൈറ്റ്സ് ഓൾ വുമൺ പോലീസ് സ്റ്റേഷൻ സമൻസ് അയച്ചിരുന്നു. അതേസമയം മൻസൂർ മുൻകൂർ ജാമ്യാപേക്ഷ നൽകി. നടി തൃഷയ്ക്കെതിരെ നടത്തിയ ലൈംഗീക പരാമർശത്തിൽ കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സിആർപിസി 41-എ വകുപ്പ് പ്രകാരമാണ് സമൻസ് അയച്ചത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മീഷൻ ഐപിസി സെക്ഷൻ 509 ബിയും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്ത് നടനെതിരെ കേസെടുക്കാൻ തമിഴ്‌നാട് ഡിജിപിയോട് നിർദേശിക്കുകയായിരുന്നു. ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...

യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

0
അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില....

മത്സരപരീക്ഷകളിൽ യോഗ നിർബന്ധമാക്കി ഹരിയാന സർക്കാർ

0
ചണ്ഡീഗഢ്: ഹരിയാനയിൽ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോ​ഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ...