മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സംശയം ; മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മന്‍സൂര്‍ വധക്കേസില്‍ പ്രതി രതീഷിന്റെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്. രതീഷ് മരിക്കുന്നതിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളോ മര്‍ദ്ദനമോ ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുക. മരിക്കുന്നതിന് മുമ്പ്  രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റു രണ്ട് പ്രതികള്‍ കൂടി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

ഇതുവരെ നടത്തിയ പരിശോധനയില്‍ രതീഷിന്റെ മരണം കൊലപാതകമാണോ എന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ ചിലത് ലഭിച്ചിട്ടുണ്ട്. മരണത്തിന് അല്‍പ്പ സമയത്തിനു മുന്‍പാണ് രതീഷിന്റെ  ആന്തരികാവയവങ്ങള്‍ക്കു പരിക്കേറ്റത്. ഇവയ്ക്കു പുറമേ മുഖത്തും പരിക്കേറ്റിരുന്നു. ഇവ ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളാണോ എന്നതാണ് പോലീസിന്റെ സംശയം.

മന്‍സൂര്‍ വധക്കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും മൂന്നാം പ്രതി സംഗീത്, അഞ്ചാം പ്രതി സുഹൈല്‍ എന്നിവര്‍ ഒന്നിച്ചാണ് ഒളിവില്‍ താമസിച്ചതെന്ന് വിവരം ലഭിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകും എന്നും പോലീസ് വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...