ഓട്ടോമാറ്റിക് കാറുകൾക്ക് പ്രിയമേറുന്നു ; മാനുവൽ ട്രാന്‍സ്മിഷൻ കാറുകൾ പിന്നോട്ട്

For full experience, Download our mobile application:
Get it on Google Play

മാനുവല്‍ ട്രാന്‍സ്മിഷനെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം വര്‍ധിക്കുന്നു. അമേരിക്ക, കാനഡ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ വാഹന വിപണികളിലെല്ലാം ഓട്ടോമാറ്റിക് കാറുകള്‍ 95 ശതമാനത്തിലേറെയാണ്. ദക്ഷിണകൊറിയയിലാണെങ്കില്‍ പൂര്‍ണമായും ഓട്ടോമാറ്റിക് കാറുകള്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.  കണക്കുകള്‍ പ്രകാരം 2000ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇറങ്ങുന്ന വാഹനങ്ങള്‍ 89-95 ശതമാനമായിരുന്നു. ഇത് 2022ആകുമ്പോഴേക്കും 34 ശതമാനമായി കുത്തനെ കുറയുന്നുണ്ട്. ഈ വര്‍ഷം തന്നെ ആദ്യ പകുതിയില്‍ യൂറോപ്പില്‍ വിറ്റ 32 ശതമാനം കാറുകളില്‍ മാത്രമാണ് മാനുവല്‍ ഗിയര്‍ബോക്‌സുള്ളത്. രാജ്യം തിരിച്ചുള്ള കണക്കെടുത്താല്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെ ആദ്യം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച രാജ്യമാണ് അമേരിക്ക. അവിടെ 2010ല്‍ തന്നെ ചെറുകിട വാഹനങ്ങളില്‍ മാനുവല്‍ ഗിയര്‍ബോക്‌സുള്ളവ വെറും ആറു ശതമാനമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ മാനുവല്‍ ഗിയര്‍ബോക്‌സുള്ള വാഹനങ്ങള്‍ ഒരു ശതമാനത്തില്‍ താഴെയാണ്. ഇക്കാര്യത്തില്‍ അമേരിക്കയോടു മത്സരിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും കൊറിയയുമുണ്ട്. ഈ വര്‍ഷം ജപ്പാനില്‍ മാനുവല്‍ ട്രാന്‍സ്മിഷനോടെ ഇറങ്ങുന്ന കാറുകള്‍ രണ്ടു ശതമാനമാണെങ്കില്‍ ദക്ഷിണകൊറിയയില്‍ അത് പൂജ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...