ക്യൂ നിന്ന് വലഞ്ഞൊടുവില്‍ അയ്യനെ കാണാതെ നിരവധി ഭക്തര്‍ മടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം കിട്ടാതെ ശബരിമല ഭക്തര്‍ പന്തളത്ത് നിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് മടങ്ങുന്നവരില്‍ ഏറെയും. കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കല്‍ നിന്നും പമ്പയില്‍ നിന്നും തിരക്കുകാരണം സന്നിധാനത്തേക്ക് പോകാനാകാതെ മടങ്ങിയ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തുന്നത്. ഇവര്‍ക്കായി ക്ഷേത്രത്തിന്റെ കിഴക്ക് തെക്കു മാറി ഹോമകുണ്ഡം ഒരുക്കി.

തീര്‍ഥാടകര്‍ക്ക് നെയ് എടുത്തശേഷം തേങ്ങ ഹോമിക്കാനാണിത് ശബരിമലയില്‍ അഭിഷേകം നടത്താനായി കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് ഉപയോഗിച്ച് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ സമര്‍പ്പിച്ചു. തന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ആഴി ഒരുക്കിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ശബരിമലയില്‍ നടത്തേണ്ട ചടങ്ങുകള്‍ പന്തളത്ത് നടത്തി നിരാശയോടെയാണ് അയ്യപ്പഭക്തന്മാര്‍ മടങ്ങുന്നത്. പലരും മണിക്കൂറുകളോളം കുടുങ്ങിക്കിടന്നും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞവരാണ്. ആന്ധ്ര, കര്‍ണാടക, കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് തീര്‍ഥാടകരാണ് തിങ്കളാഴ്ച ഉച്ചമുതല്‍ പന്തളത്തെത്തിയത്. നാളെയും തിരക്കിന് ക്രമീകരണം ഉണ്ടാക്കിയില്ലെങ്കില്‍ ഇതുപോലെ അയ്യപ്പന്മാര്‍ക്ക് പന്തളത്ത് മാലയൂരി മടങ്ങേണ്ടിവരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.ഡി. ആക്രമണക്കേസ് ; എം.വി. ഗോവിന്ദൻ അടക്കമുള്ള സി പി എം നേതാക്കളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട് പരിശോധിക്കാനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

വ്യാജ സ്വർണം പണയപ്പെടുത്തി തട്ടിപ്പിന് ശ്രമം ; രണ്ടുപേർ അറസ്റ്റിൽ

0
കോഴിക്കോട്: കോഴിക്കോട് വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ...

മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം ; ജില്ലാ കളക്ടറുടെ...

0
എറണാകുളം : എറണാകുളം മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍...

ബിഷ്ണോയ് സംഘം ഇന്ത്യൻ യുവാക്കളെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചു ; രഹസ്യാന്വേഷണ റിപ്പോർട്ട്

0
ഒട്ടാവ : ഇന്ത്യയിൽനിന്ന് വിദ്യാർഥിവിസയിൽ കാനഡയിലെത്തിയ യുവാക്കളെ മാഫിയാ നേതാവ് ലോറൻസ്...