മുറിക്കുള്ളിൽ നിന്ന് ദുര്‍ഗന്ധം ; പോലീസെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ 76കാരിയുടെ ജഡം – മകൻ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യത്തിനു അടിമയായ മകൻ ചികിത്സ നൽകാതെ മൂന്നു മാസമായി മുറിക്കുള്ളിൽ അടച്ചിട്ട വൃദ്ധയായ മാതാവ് പുഴുവരിച്ചു മരിച്ചു. സംഭവത്തിൽ ഏക മകനായ ശ്രീകുമാർ (43)നെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട് സ്വദേശിയായ ശ്യാമള (76) നെയാണ് പുഴുവരിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ അമിതമായ മദ്യപാനമാണ് അമ്മ മരിക്കാൻ ഇടയായതെന്ന് പോലീസ് പറയുന്നത്. ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം. സുഖമില്ലാത്ത ശ്യാമളയ്ക്ക് ചികിത്സ നൽകാതെ മുറിക്കുള്ളിൽ അടച്ചിട്ട നിലയിൽ കിടത്തുകയായിരുന്നു. ഭക്ഷണമോ, വെള്ളമോ നൽകാതെ ആയിരുന്നു മുറിക്കുള്ളിൽ പൂട്ടിയിട്ടത്. ബന്ധുക്കൾ ആരും മദ്യപാനിയായ മകനെ പേടിച്ച് വീട്ടിൽ വരില്ലായിരുന്നുയെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം മുറിക്കുള്ളിൽ നിന്നും ദുർഗന്ധം വന്നതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് 76 കാരിയായ വൃദ്ധയെ മുറിക്കുള്ളിൽ പുഴുവരിച്ച നിലയിൽ മരിച്ചു കിടക്കുന്നതു കണ്ടത്. തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം മകനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭക്ഷണമോ വെള്ളമോ നൽകാതെ മലമൂത്ര വിസർജനത്തിൽ കിടന്നു ശരീരംപുഴുവരിച്ച നിലയിലായിരുന്നു. മാതാവ് മരിക്കാൻ കാരണം മകനാണെന്നാണ് പോലീസ് കണ്ടെത്തൽ. തുടർന്ന് മകനെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു ; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ...

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം ; എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല ;...

0
ന്യൂഡൽഹി: എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്‍റെ...

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ

0
തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാ​ഗത്ത് രണ്ടിടങ്ങളിലായാണ്...

ഒളിവിലിരുന്നും ഭീഷണി ; അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പോലീസ് ; പ്രത്യേക സംഘമായി അന്വേഷണം

0
കൊച്ചി: ഒളിവിലിരുന്നും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ...