കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ റദ്ദാക്കിയതിനെ തുടർന്ന് നിരവധി പേർ കൊച്ചിയിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ റദ്ദാക്കിയതിനെ തുടർന്ന് നിരവധി പേർ കൊച്ചിയിൽ കുടുങ്ങി. ചികിത്സക്കും മറ്റുമായി വൻകരയിൽ എത്തിയ 750 ദ്വീപ് നിവാസികളാണ് കുടുങ്ങിയത്. ഇവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകം പോർട്ട് അധികൃതർക്ക് പരാതി അയച്ചു. ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന കവരത്തി എന്ന കപ്പലാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് മോശം കാലാവസ്ഥയാണ് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും ദ്വീപിലേക്ക് മടങ്ങേണ്ടിയിരുന്ന നിരവധിപേരെ അത് വലച്ചു. വിവിധ ആവശ്യങ്ങൾക്കായി വൻകരയിലെത്തിയ 750 യാത്രക്കാരാണ് കൊച്ചിയിൽ കുടുങ്ങിയത്.

പലരും ചികിത്സ ആവശ്യങ്ങൾക്കും മറ്റും കൊച്ചിയിലെത്തിയതായിരുന്നു. ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടവർക്കും, ഹോട്ടലുകൾ ഒഴിഞ്ഞവർക്കും ഇപ്പോൾ തിരികെ പോകാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഇതിൽ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടും. ഇവർക്ക് താമസസൗകര്യമോ ഭക്ഷണമോ ഒരുക്കാൻ അധികൃതരോ ദീപ് ഭരണകൂടമോ നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. കൊച്ചിയിൽ കുടുങ്ങിയവർക്ക് താമസ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകം പോർട്ട് അധികൃതർക്ക് പരാതി നൽകി. ഇവർക്ക് വൈകാതെ ദ്വീപിലേക്ക് യാത്ര സൗകര്യം ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...