പദ്ധതികള്‍ പലത് ; പക്ഷേ മുട്ടാർ നീർച്ചാൽ ഇപ്പോഴും മാലിന്യവാഹിനി തന്നെ

For full experience, Download our mobile application:
Get it on Google Play

മുട്ടാര്‍ : പദ്ധതികൾക്ക് പഞ്ഞമില്ലെങ്കിലും മുട്ടാർ നീർച്ചാൽ ഇപ്പോഴും മാലിന്യവാഹിനിതന്നെ. കുറുന്തോട്ടയം പാലത്തിന് താഴെ മുതൽ മുട്ടാർ പാലംവരെ വെള്ളം കാടിപോലെ കലങ്ങി ദുർഗന്ധംവമിച്ചുകിടക്കുന്നു. ഹോട്ടലുകളിലേതുൾപ്പെടെ എല്ലാ മാലിന്യപൈപ്പുകളും നീർച്ചാലിലേക്ക് തുറന്നിരിക്കുന്നു. മുട്ടാർ നീർച്ചാലിലൂടെ തെളിനീരൊഴുക്കാൻ 2.66 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനായി സർവേ വകുപ്പും നഗരസഭയും ചേർന്ന് ചാലിന്റെ സർവേ നടപടികൾ നടത്തുന്നതിനിടെയാണ് കേന്ദ്ര ഗവൺമെന്റിന്റെ പുതിയ പദ്ധതികൂടിവന്നത്. ചാലിന്റെ വീതി, നീളം, കൈയേറ്റമുണ്ടെങ്കിൽ അത് എന്നിവയെല്ലാം അളന്ന് തിട്ടപ്പെടുത്തുന്ന ജോലി നടന്നിരുന്നു. മാലിന്യം കുന്നുകൂടിക്കിടക്കുന്നതിനാൽ ഇത് പൂർത്തിയാക്കാൻ സർവേ വകുപ്പധികാരികൾക്കും കഴിയുന്നില്ല. ആദ്യഘട്ടമായി നഗരസഭയുടെ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് നീർച്ചാൽ വൃത്തിയാക്കുന്ന പണി നീർച്ചാലിന്റെ തുടക്കത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇത് വാളകത്തിനാൽ പുഞ്ചവരെ എത്തിയാൽമാത്രമേ പദ്ധതി പൂർണമാവുകയുള്ളൂ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ഓഗസ്റ്റ് 1 മുതല്‍ 16 വരെ

0
റാന്നി : അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട...

എം.സി.എഫില്‍ നിന്നുള്ള മാലിന്യ നീക്കം : വ്യാജവാര്‍ത്ത തള്ളി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്

0
ഇലന്തൂര്‍ : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അജൈവ മാലിന്യ സംഭരണ...

​ബിജെപിയിൽ ചേരാൻ സമ്മർദ്ദവും ഭീഷണികളും ; വെളിപ്പെടുത്തലുമായി അഭിജീത് ദീപ്‌കെ

0
പൂനെ: ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. പാര്‍ട്ടിയില്‍...

പതഞ്ജലി ഇനി ഇൻഷുറൻസ് മേഖലയിലേക്ക്

0
ന്യൂഡല്‍ഹി: പതഞ്ജലി ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലേക്ക്. ധര്‍മപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി...