ചതിച്ച് നഗ്നചിത്രമെടുത്ത് ഭീഷണി, 24കാരനെ കൊലപ്പെടുത്തി 20കാരിയും ഉറ്റസുഹൃത്തും

For full experience, Download our mobile application:
Get it on Google Play

താനെ : ബന്ധുവിന്റെ വിവാഹത്തിനിടെ പരിചയപ്പെട്ട യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത 24കാരനെ കുത്തിക്കൊന്ന് 20കാരിയും സുഹൃത്തും. 20കാരിയുമായി സൗഹൃദം സ്ഥാപിച്ച 24കാരൻ സുഹൃദ്ബന്ധം മുതലെടുത്ത് യുവതിയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്താൻ ആരംഭിച്ചതിന് പിന്നാലെയാണ് യുവതിയും അടുത്ത സുഹൃത്തും ചേർന്ന് കൊല നടത്തിയത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്വയം പരഞ്ചപേ എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും 24കാരനായ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വിശദമാക്കി. പിന്നീട് 24കാരൻ ഭീഷണിപ്പെടുത്തിയപ്പോൾ യുവാവിനെ കാണാനായി യുവതിക്കൊപ്പം സുഹൃത്തുകൂടി കൊല്ലപ്പെട്ടയാളുടെ വീട്ടിൽ എത്തുകയായിരുന്നു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടുള്ള തർക്കം വളരെ വേഗം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഇതിനിടയിൽ യുവാവിന്റെ വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് യുവതിയുടെ സുഹൃത്ത് 24കാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 24കാരന്റെ വീട്ടിൽ നിന്ന് മുങ്ങിയ യുവതിയേയും സുഹൃത്തിനേയും ഫോൺവിളികള്‍ ആസ്പദമാക്കി പോലീസ് ചോദ്യം ചെയ്യാനായി വിളിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....