റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. സുക്മയിലെ വനമേഖലയായ മിന്‍പയിലാണ് ഏറ്റുമുട്ടല്‍. നിലവില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മിന്‍പ വനമേഖലയില്‍ സുരക്ഷാ സേന നടത്തിയ പരിശോധനക്കിടെ മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു . ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ; ആറ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment