ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ കഴിഞ്ഞ 15 വർഷമായി ഉസൂർ ബ്ലോക്ക് മണ്ഡലം പ്രസിഡന്റായിരുന്നു. ഫെബ്രുവരി അഞ്ചിന് കുടുംബസമേതം തന്‍റെ സഹോദരഭാര്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സ്വന്തം ഗ്രാമത്തിലേക്ക് പോകവെയായിരുന്നു ആക്രമണം.
തീവ്ര മാവോയിസ്റ്റ് ബാധിത പ്രദേശത്താണ് ഈ ഗ്രാമം വരുന്നത്. യാത്രക്കിടയിൽ മാരക ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകൾ വണ്ടി തടഞ്ഞു. കാറിൽ നിന്നും വലിച്ചിറക്കി കോടാലിയും കത്തിയും ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ സംഘം ഓടി രക്ഷപെട്ടു. നീലകണ്ഠ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. സംഘത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും വീട്ടുകാരുടെയും മറ്റ് നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് കൊലപാതകമെന്നും ഭാര്യ ലളിത കക്കെം പറഞ്ഞു. നിരോധിത സിപിഐഎമ്മിന്‍റെ സായുധ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവർണര്‍ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.