പോലീസിന്റെ ആയുധങ്ങള്‍ മാവോയിസ്റ്റുകളുടെ കയ്യിലെത്തിയോ ? മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കി പണം കൈപ്പറ്റുന്നവര്‍ പോലീസില്‍ ഉണ്ടോ ?. അന്വേഷണത്തിനു നീക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആയുധങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ പരിശോധിക്കാന്‍ ഉന്നത അന്വേഷണസംഘം തയ്യറെടുക്കുന്നതായി സൂചന. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അഗളിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും കണ്ടെത്തിയ ആയുധങ്ങള്‍ പോലീസ് സേനകളില്‍ ഉപയോഗിക്കുന്ന മുന്തിയ തരം തോക്കുകളും മറ്റും ആയിരുന്നു. ഇത് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച്  കൈക്കലാക്കിയതാണെന്നായിരുന്നു പോലീസിന്റെ വാദം .

വയനാട്ടിലും പാലക്കാടും മാവോയിസ്റ്റുകള്‍ നടത്തിയ എല്ലാ ഏറ്റുമുട്ടലുകളും പരിശോധിക്കാനൊരുങ്ങുന്നതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന്  വാര്‍ത്ത‍ പുറത്തു വരുന്നത്. കേരള പോലീസില്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കി പണം കൈപ്പറ്റുന്ന വ്യാജന്മാര്‍ ഉണ്ടോ എന്നും അന്വേഷിക്കണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്കും വാര്‍ത്താക്കുറിപ്പിലൂടെ മറുപടി നല്‍കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലില്‍.  പോലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പോലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിന്റെ ഡ്രോൺ ആക്രമണ ശ്രമം ; ശക്തമായി തടഞ്ഞ്...

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന്...

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

0
കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി : മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന്...

0
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ...

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...