വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ ഈ നീക്കം. ചോദ്യം ചെയ്താൽ കൂടുതൽ പേരെ പിടികൂടാനാകുമെന്ന നിഗമനത്തിൽ പോലീസ്. വിദ്യാഭ്യാസ വകുപ്പിൽ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ ഇനിയുമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇന്നലെ പിടികൂടിയ ജിജിൻ ഒരു കോടിയുടെ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. കേസില്‍ കോഴിക്കോട് ഒരു അധ്യാപിക കൂടി ഇന്നലെ അറസ്റ്റിലായി. വടകര ബിആര്‍സിയിലെ താത്കാലിക അധ്യാപികയായ നീഷ്മയാണ് അറസ്റ്റിലായത്. ലഹരി കേസിൽ അറസ്റ്റിലായതോടെ നീഷ്‌മയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.

നിലവിൽ ലഹരി വിൽപന നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ ഒരാളും എസ്ഐടിയുടെ കസ്റ്റഡിയിലുണ്ട്. നേരത്തെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് മറ്റു രണ്ട് അധ്യാപകർ അറസ്റ്റിലായിരുന്നു. കീർത്തന, ക്യാവ എന്നിവരാണ് പിടിയിലായത്. ഇരുവരും പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....