മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; വിശദ അന്വേഷണത്തിന് പോലീസ് സംഘം വയനാട്ടിൽ

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ഉണ്ടായ പേര്യ ചപ്പാരത്തെ വീട്ടിൽ വിശദമായ അന്വേഷണത്തിനായി ഉന്നത പോലീസ് സംഘമെത്തി. മാവോയിസ്റ്റുകളിൽ നിന്ന് പിടികൂടിയ തോക്കുകളിൽ ഒന്ന് സൈനിക വിഭാഗത്തിന്റെതാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ചന്ദ്രുവിനെയും ഉണ്ണിമായയെയും ചോദ്യം ചെയ്യാനും വിശദ അന്വേഷണത്തിനുമായി എൻഐഎ സംഘം വയനാട്ടിലെത്തും. ഏറ്റുമുട്ടലിൽ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളെ കഴിഞ്ഞ ദിവസം ആന്റി നക്സൽ സ്ക്വാഡ് ഉദ്യോഗസ്ഥരും കർണാടക ക്യു ബ്രാഞ്ചും തെലങ്കാന പോലീസും ചോദ്യം ചെയ്തു.

ഉത്തരമേഖല ഐജി കെ സേതുരാമൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡിഐജി പുട്ട വിമലാദിത്യ, ജില്ലാ പോലീസ് മേധാവി പദം സിംഗ്, അന്വേഷണ ഉദ്യോഗസ്ഥൻ മാനന്തവാടി ഡിവൈഎസ്പി പിഎൽ ഷൈജു എന്നിവരുൾപ്പെടെയുള്ള ഉന്നതസംഘം വെടിവെപ്പ് നടന്ന വീട് പരിശോധിച്ചു. പിടിയിലായ ചന്ദ്രു സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വിദഗ്ധ പരിശീലന ലഭിച്ചയാളാണെന്ന് പോലീസ് കണ്ടെത്തി. ചന്ദ്രുവും ഉണ്ണിമായയും എകെ 47 ഉൾപ്പടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയ സേനയുടെ അടിത്തറ രാജ്യത്തുടനീളം വ്യാപിപ്പിച്ച് 2050 അകം ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...