വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്ത്

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്ത്. മാവോയിസ്റ്റ് കൊട്ടിയൂർ ഘടകം എന്ന് രേഖപ്പെടുത്തിയ കത്താണ് പ്രസ് ക്ലബ്ബിൽ ലഭിച്ചത്. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ കർഷക ചൂഷണങ്ങൾക്കെതിരെയുള്ള ഭീഷണിയാണ് കത്തിന്‍റെ ഉള്ളടക്കം.2023 മാർച്ച് 6ന് വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് മാവോയിസ്റ്റ് കൊട്ടിയൂർ ഘടകത്തിൻ്റെ പേരിൽ കത്തെഴുതിയിട്ടുള്ളത്. കത്ത് വയനാട് പ്രസ്സ് ക്ലബ്ബിലേക്കാണങ്കിലും വയനാട് കലക്ട്രേറ്റ്, ജില്ലയിലെ ബാങ്കുകൾ എന്നിവയെയും അഭിസംബോധന ചെയ്യുന്നതാണ് കത്ത്. കിടപ്പാടം ജപ്തി ചെയ്ത് കർഷകരെ കണ്ണീര് കുടിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ ആയുധമെടുത്ത് പോരാടാൻ കത്ത് ആഹ്വാനം ചെയ്യുന്നു.

കർഷകരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്ന ഒരു ബാങ്കുദ്യോഗസ്ഥനെയെങ്കിലും വധിക്കണമെന്നും അതിനായി അണി നിരക്കണമെന്നുമാണ് കത്തിലുള്ളത്. പനമരം ഭൂപണയ ബാങ്കിനെയും അവിടുത്തെ ഉദ്യോഗസ്ഥരെയും പേരെടുത്ത് പറഞ്ഞും കത്തിൽ ഭീഷണിയുണ്ട്. സ്റ്റേറ്റ് ബാങ്ക്, കേരള ബാങ്ക് എന്നിവക്കെതിരെയും പരാമർശമുണ്ട്. നേരത്തെയും വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്തുകൾ വന്നിട്ടുണ്ട്. ഇത് മാവോയിസ്റ്റുകൾ തന്നെ അയച്ചതാണോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. വയനാട് പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ കത്ത് പൊലീസിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...