മാവോവാദികള്‍ക്ക് വേണ്ടി തണ്ടര്‍ ബോള്‍ട്ടും പോലീസും വ്യാപക തിരച്ചില്‍

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് തമ്പടിച്ച മാവോവാദികള്‍ക്ക് വേണ്ടി തണ്ടര്‍ ബോള്‍ട്ടും പോലീസും ബുധനാഴ്ച്ച വ്യാപക തിരച്ചില്‍ നടത്തി. ബോംബ് സ്ക്വാര്‍ഡ്, ഡോഗ് സ്ക്വാര്‍ഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

അതിനിടെ മാവോവാദി ഭീഷണിയുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ മതുകാട് പയ്യാനിക്കോട്ടയിലുള്ള വീട്ടില്‍ നിന്ന് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറി താമസിച്ചു. ഇദ്ദേഹത്തിനും എളമരം കരീമിനും സ്ഥലം എം.എല്‍.എയും മുന്‍ മന്ത്രിയുമായ ടി. പി. രാമകൃഷ്ണനും എതിരെ മാവോവാദികള്‍ പോസ്റ്റര്‍ പതിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തിരുന്നു.

മൂന്നാഴ്ച്ചക്കിടെ മൂന്നാം തവണയാണ് മാവോവാദികളെ മുതുകാട്ടില്‍ കാണുന്നത്. കഴിഞ്ഞ മാസം 17 ന് പയ്യാനിക്കോട്ടയിലെ ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടിലാണ് മൂന്ന് മാവോവാദികള്‍ എത്തിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അവര്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിച്ച്‌ കൊണ്ടു പോകുകയും ചെയ്തു.

ഇതിന്‍റെ തലേ ദിവസം ഇവിടെയുള്ള മറ്റൊരു വീട്ടിലും മാവോവാദികള്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസില്‍ അഞ്ചംഗ മാവോവാദികള്‍ എത്തിയത് പകല്‍ തന്നെയാണെന്നത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

വൈകീട്ട് 6.30 ഓടെയാണ് ഇവര്‍ ഓഫീസിലെത്തി പോസ്റ്റര്‍ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. പോലീസ് ഏറ്റുമുട്ടലില്‍ മരിച്ച സി. പി. ജലീലിന്‍റെ സഹോദരന്‍ സി. പി. മൊയ്തീന്‍ സംഘത്തിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

പയ്യാനിക്കോട്ട വീട്ടില്‍ വന്നവരും എസ്റ്റേറ്റിലെത്തിയവരും ഒരേ ആളുകള്‍ അല്ല. അതുകൊണ്ട് തന്നെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ മുതുകാട്ടിലുണ്ടെന്ന് പോലീസ് കരുതുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്.

തോട്ടം തൊഴിലാളികളുടെ വിഷയവും മുതുകാട്ടിലെ ഇരുമ്പയിര് ഖനന നീക്കത്തിനെതിരെയുള്ള പ്രതിഷേധവുമൊക്കെയാണ് ഇവര്‍ നടത്തുന്നത്. തോട്ടം തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം വളരെ മോശമാണ്. ഇത് മുതലെടുത്ത് ഇവരെ മാവോവാദികള്‍ സ്വാധീനിക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...