ഇരിട്ടി: പേരാവൂര്‍, ഇരിട്ടി പോലീസ് സബ്ഡിവിഷനുകളിലായി 2000ത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കേളകം, ആറളം, കരിക്കോട്ടക്കരി സ്റ്റേഷന് പരിധിയില്‍ മാവോവാദി ഭീഷണിയുള്ള 56 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലെ സുരക്ഷ പൂര്‍ണമായും തണ്ടര്‍ബോള്‍ട്ടിനും കേന്ദ്രസേനക്കും ആയിരിക്കും.
ലോക്കല്‍ പോലീസിനുപുറമെ കെ.എ.പിയില്‍ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ട് കമ്പനി വീതം ബി.എസ്.എഫ്, കര്‍ണാടക പോലീസ്, മഹാരാഷ്ട്ര പോലീസ് സേനാംഗങ്ങളും രണ്ട് പ്ലാറ്റൂണ്‍ തണ്ടര്‍ബോള്‍ട്ടും സുരക്ഷയൊരുക്കും. പ്രശ്നസാധ്യത കരുതുന്ന ബൂത്തുകളില്‍ വെബ് കാമറ നിരീക്ഷണവും വീഡിയോ നിരീക്ഷണവും ഉണ്ടാവും.
നിരീക്ഷണ കാമറകള്‍ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ വോട്ടര്‍മാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം ഉണ്ടാവില്ല. ആറുവീതം പോളിങ് ഉദ്യോഗസ്ഥരാണ് ഓരോ ബൂത്തിലും ഉണ്ടാവുക. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വോട്ടര്‍മാരെ ബൂത്തിനുള്ളിലേക്ക് കടത്തിവിടുക.