വയനാട് : ബപ്പനമല മാവോയ്സ്റ്റ് ഏറ്റുമുട്ടലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട വേല്‍മുരുകന്റെ ശരീരത്തില്‍ നാല്‍പ്പത്തിനാല് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മരണത്തിനുശേഷമാണ് തുടയെല്ലുകള്‍ ചവിട്ടിയൊടിച്ചത് . വേല്‍മുരുകന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ മൂലമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. വേല്‍മുരുകന്‍ കൊല്ലപ്പെട്ട് നാലുമാസത്തിന് ശേഷം മാത്രം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായത് ഇതേ കാരണം കൊണ്ടാണെന്നും അവര്‍ ആരോപിച്ചു.
2020 നവംബറിലാണ് വയനാട് ബാണാസുര മലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെയ്പില്‍ മാവോയിസ്റ്റ് വേല്‍മുരുകന്റെ മരണം. വ്യാജ ഏറ്റുമുട്ടലെന്ന ആരോപണവുമായി ബന്ധുക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു. ശരീരത്തില്‍ വെടിയുണ്ടയേറ്റ ഒന്നിലധികം മുറിവുകളുണ്ടെന്ന് അന്ന് സഹോദരന്‍ പറഞ്ഞിരുന്നു.