ആറളം വിയറ്റ്നാം കോളനിയിൽ വീണ്ടും മാവോവാദികൾ കൂട്ടമായെത്തി

For full experience, Download our mobile application:
Get it on Google Play

പേരാവൂർ: ആറളം പോലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാമിൽ വീണ്ടും 13 അംഗ സായുധ മാവോവാദി സംഘം എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ദിവസങ്ങൾക്കുമുമ്പും വിയറ്റ്നാമിൽ 11 അംഗ മാവോവാദി സംഘം പ്രകടനം നടത്തിയ സംഭവത്തിൽ യു.എ.പി.എ ചുമത്തി പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി വിയറ്റ്നാം കോളനിക്ക് സമീപത്തെ മൂന്ന് വീടുകളിലെത്തിയ മാവോവാദി സംഘം ലാപ്ടോപ്പും മൊബൈൽ ഫോണുകളും ചാർജ് ചെയ്യുകയും ഭക്ഷണസാധനങ്ങൾ ശേഖരിച്ച് മടങ്ങുകയും ചെയ്തതായാണ് പോലീസിന് വിവരം ലഭിച്ചത്. 11 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വിയറ്റ്നാമിൽ മാവോവാദി സംഘമെത്തി പ്രകടനം നടത്തുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അംഗബലം കൂട്ടി മാവോവാദികളുടെ സന്ദർശനം തുടരുന്നത്.

മാവോവാദികളുടെ അംഗബലത്തിലെ വർധന ഗൗരവത്തോടെയാണ് പോലീസ് നിരീക്ഷിക്കുന്നത്. സമീപവാസികളുടെ പങ്കാളിത്തവും സംശയിക്കുന്നുണ്ട്. ആറളം, കൊട്ടിയൂർ, കോളയാട്, കേളകം, അയ്യംകുന്ന് പഞ്ചായത്ത് പരിധിയിലെ കോളനികളിലാണ് മാവോവാദി സംഘങ്ങൾ പതിവായി എത്തുന്നത്. വിയറ്റ്നാമിൽ മാവോവാദി കൂട്ടത്തിന്റെ പ്രകടനത്തെയും പ്രതിഷേധത്തെയും തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ആറളം ഫാമിലും കൊട്ടിയൂർ, വയനാട് വനാതിർത്തി പ്രദേശങ്ങളിലും ചുരം പാതകളിലും ഉൾപ്പെടെ മാവോവാദികൾക്കായി നിരീക്ഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...