ന്യൂഡൽഹി: അടുത്ത നാലുവർഷം അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ സ്വാധീനശക്തി ഉയരുമെങ്കിലും തൊഴിലില്ലായ്മയും പുതിയ ഉപജീവനമാർഗം സൃഷ്ടിക്കലും വെല്ലുവിളിയാകുമെന്ന് ജനങ്ങൾ കരുതുന്നതായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേഫലം.രാജ്യം 80ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എന്താണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നറിയാനായിരുന്നു സർവേ. രാജ്യത്തെ 379 ജില്ലകളിൽനിന്നായി 92,000 പേർ പങ്കെടുത്ത സർവേയിൽ 77 ശതമാനം പേരും ഇന്ത്യയുടെ സ്വാധീനശക്തി വർധിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 14 ശതമാനം പേർ മാറ്റമില്ലാതെ നിലനിൽക്കുമെന്നാണ് പറഞ്ഞത്. 2027ഓടെ രാജ്യത്തെ ഭൂരിഭാഗം പേർക്കും സാമ്പത്തികാഭിവൃദ്ധിയും വളർച്ചയും ഉണ്ടാകുമെന്നാണ് 55 ശതമാനം പേർ കരുതുന്നത്. എന്നാൽ, വളരെ കുറച്ചുപേർക്ക് മാത്രമേ വളർച്ച പ്രതീക്ഷിക്കാവൂവെന്നാണ് 41 ശതമാനം പേരുടെ അഭിപ്രായം. വളരെ കുറച്ച് തൊഴിൽസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാൻ മാത്രമേ സാധ്യതയുള്ളൂവെന്ന് 44 ശതമാനം പേർ കരുതുമ്പോൾ തൊഴിൽവിപണിയിൽ ഗണ്യമായ വളർച്ചയുണ്ടാകുമെന്നാണ് 33 ശതമാനം പേരുടെ പക്ഷം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























