ജാമ്യം ലഭിച്ച നവാബ് മാലിക് പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

മുംബൈ: കള്ളപ്പണ കേസിൽ ഒന്നര വർഷത്തോളമായി വിചാരണത്തടവിൽ കഴിയുന്നതിനിടെ ഇടക്കാല ജാമ്യം ലഭിച്ച മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് പുറത്തിറങ്ങി. വെള്ളിയാഴ്ചയാണ് വൃക്കരോഗിയായ മാലിക്കിന് സുപ്രീംകോടതി രണ്ടുമാസത്തെ ചികിത്സ ജാമ്യം അനുവദിച്ചത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ന​വാ​ബ് മാ​ലി​ക്കി​നെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതി അനുമതിയോടെ കുർളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാലിക്കിനെ സ്വീകരിക്കാൻ സുപ്രിയ സുലെ എത്തിയിരുന്നു.

ജൂലൈയിൽ ന​വാ​ബ് മാ​ലി​ക്കി​ന്റെ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​കോ​ട​തി ത​ള്ളിയിരുന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​സ്റ്റി​സ് അ​നു​ജ പ്ര​ഭു​ദേ​ശ​യു​ടെ സിം​ഗ്ൾ ബെ​ഞ്ച് ത​ള്ളി​യ​ത്. മാ​ലി​ക്കി​ന്റെ വൃ​ക്ക​ക​ളി​ലൊ​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും വൃ​ക്ക​രോ​ഗ​ത്തി​ന്റെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച​താ​യും അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അറിയിച്ചപ്പോൾ ഒ​രു വൃ​ക്ക​യു​മാ​യി നി​ര​വ​ധി പേ​ർ സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കു​ന്നു​ണ്ടെ​ന്നും നി​ല​വി​ൽ മാ​ലി​ക്കി​ന് സ്വ​ന്തം ചെ​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നുമായിരുന്നു ഇ.​ഡിയുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...