കൊച്ചി: ഏകീകൃത കുർബാനയുടെ കാര്യത്തിൽ മാറ്റമില്ലെന്നറിയിച്ച് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തി. മാർപ്പാപ്പയുടേത് അന്തിമ തീരുമാനമാണെന്നും, അത് എല്ലാവരും അനുസരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനം എല്ലാവരും അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന കാര്യം വിശ്വാസികൾ മനസിലാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ചുമതലയേറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോടായിരുന്നു. നിലവിൽ പ്രതിഷേധിക്കുന്നവർ പിന്മാറണമെന്നും, മുൻധാരണകളില്ലാതെ ചർച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ച അദ്ദേഹം, എറണാകുളം – അങ്കമാലി അതിരൂപതയെ സിനഡ് കേൾക്കുമെന്നും, കേസ് അടക്കമുള്ള വിഷയങ്ങൾ നിയമപരമായിത്തന്നെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. ഞായറാഴ്ച്ചകളിലെ കുർബാനകളിൽ ഒരെണ്ണമെങ്കിലും ഏറ്റുചൊല്ലുന്ന വൈദികർക്കെതിരെ നടപടിയുണ്ടാവില്ലെന്നും, മേജർ ആർച്ച് ബിഷപ്പ് തന്നെ ഏൽപ്പിച്ചിരിക്കുന്നത് അതിരൂപതയെ കേള്‍ക്കാനും അവരുടെ വിചാരങ്ങളും വികാരങ്ങളും മനസ്സിലാക്കാനുമുള്ള നിയോഗമാണ് എന്നും പറഞ്ഞ അദ്ദേഹം, പ്രശ്നങ്ങൾ ശാന്തമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. പഴയ കൂരിയാ പിരിച്ചുവിടുന്നത് സംബന്ധിച്ച ചോദ്യത്തിന് നിലവിൽ ഒരു കൂരിയാ ഉണ്ടല്ലോയെന്നായിരുന്നു മറുപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033