ഡല്‍ഹി : മരട് ഫ്ലാറ്റ് കേസില്‍ ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരമായി ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് ആദ്യ ഗഡു അടച്ചു. ഒന്നരക്കോടി രൂപ ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കെട്ടിവച്ചെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. ബാക്കി തുക കെട്ടിവെയ്ക്കാമെന്നും ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ അറിയിച്ചു. ആകെ 7 കോടി 62 ലക്ഷം കെട്ടിവെച്ച പശ്ചാത്തലത്തില്‍ വസ്തുവകകള്‍ കണ്ടുകെട്ടിയത് വിട്ടുകിട്ടണമെന്ന് കെട്ടിട നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. കെട്ടിവെച്ച തുക ജെയിന്‍ ഹൗസിങ്ങിന്റെ മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് വീതിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ് നല്‍കി.
മരട് ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരമായി ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് ആദ്യ ഗഡു കെട്ടി വെച്ചു
RECENT NEWS
Advertisment