കൊച്ചി : മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ, പോലീസ്, ഫയർ ഫോഴ്സ് , ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കല്‍ സംഘവും, മരട് നഗരസഭ ഉദ്യോഗസ്ഥരും സജ്ജരായി നിൽക്കുന്നു. ഡപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള റവന്യൂ ടീമുകൾ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിവരുന്നു.
പോലീസ് സേനയെ 32 പോയിന്റുകളിലായി വിന്യസിച്ചിട്ടുണ്ട്. 8 സ്ട്രൈക്കിംഗ് പാർട്ടിയും, 3 ബോട്ടുകളിലായി 3 ടീമുകൾ പട്രോളിംഗും നടത്തി വരുന്നു. രാവിലെ 9 മണിക്ക് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായി.