മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണം : ഉത്തരവാദികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നഗരസഭയുമാണെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മരടിലെ അനധികൃതമായി ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നഗരസഭയുമാണെന്ന് റിപ്പോര്‍ട്ട്.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനായി സുപ്രീംകോടതി നിയോഗിച്ച കമ്മീഷനാണ് ഇക്കാര്യം കണ്ടെത്തിയത്. ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് മരടില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. ഈ അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ബില്‍ഡര്‍മാരല്ല. സര്‍ക്കാരിലെയും മരട് നഗരസഭയിലെയും ഉദ്യോഗസ്ഥരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. അതിനാല്‍ ഇവരാണ് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍  അന്വേഷണത്തിന് കോടതി ഉത്തരവിട്ടില്ല. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാനും റിപ്പോര്‍ട്ടിനെ സംബന്ധിച്ച്‌ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ സെപ്തംബര്‍ ആറിനുള്ളില്‍ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെപ്തംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും. തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...