Monday, June 24, 2024 10:12 pm

മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. പരാതിക്കാരൻ ഹർജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹർജി. ഹർജി തള്ളിയ സുപ്രിം കോടതി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു. ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല.

എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹർജിയില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി ദുരന്തസമയത്ത് ടെലികോം കണക്റ്റിവിറ്റിക്കായി ഡ്രോണുകളും ; ബലൂൺ വഴിയുള്ള 5ജി നെറ്റ്‌വർക്ക് പരീക്ഷണം...

0
ന്യൂഡല്‍ഹി: ദുരന്തസമയത്ത് ബലൂൺ മുഖേന മൊബൈൽ കവറേജ് നൽകുന്നതിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റി...

വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ സംഭവം : കാറിലുണ്ടായിരുന്നത് ഗർഭിണിയടക്കം 4 പേർ

0
ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം...

മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര പിശകുകൾ

0
കൊച്ചി: മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര...

ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു

0
ആലപ്പുഴ: ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2...