മാര്‍ബര്‍​ഗ് വൈറസ് ; രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

അക്ര : ഘാനയില്‍ മാര്‍ബര്‍​ഗ് വൈറസ് രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. എബോളയ്ക്ക് സമാനമായ പകര്‍ച്ച വ്യാധിയാണ് മാര്‍ബര്‍​ഗ്. ഈ മാസം മരിച്ച രണ്ട് രോ​ഗികളിലാണ് അതിവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഘാന ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. ഇരുവരുടേയും സാമ്പിളുകള്‍ പോസിറ്റീവായി. സാമ്പിളുകള്‍ ആദ്യം ഘാനയില്‍ തന്നെയായിരുന്നു പരിശോധിച്ചത്. ജൂലൈ പത്തിനായിരുന്നു പരിശോധന. ഇതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഇത് മാര്‍ബര്‍​ഗ് വൈറസ് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സെന​ഗലിലെ ലബോറട്ടറിയില്‍ കൂടി പരിശോധിക്കണമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

പിന്നാലെ സെന​ഗലിലെ ഡാക്കറിലുള്ള പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച്‌ രണ്ട് സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലും ഫലം പോസിറ്റീവായതോടെയാണ് വൈറസിന്റെ സ്ഥിരീകരണം. രോ​ഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നിലവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെയായി ആര്‍ക്കും രോ​ഗ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍​ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഘാന. നേരത്തെ ​ഗിനിയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ​ഗിനിയയില്‍ ഒരു രോ​ഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസുകള്‍ കണ്ടെത്തിയില്ല. പശ്ചിമാഫ്രിക്കയിലെ മാര്‍ബര്‍ഗില്‍ ഇത് രണ്ടാമത്തെ മാത്രം പൊട്ടിത്തെറിയാണ്. ഈ മേഖലയിലെ ആദ്യത്തെ വൈറസ് കേസ് കഴിഞ്ഞ വര്‍ഷം ഗിനിയയില്‍ കണ്ടെത്തി, കൂടുതല്‍ കേസുകളൊന്നും കണ്ടെത്തിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...