റോഡ്‌ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി പണി കിട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :      റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനിമുതല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യും.    ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്ന സമയത്ത് ഡ്രെെവ് ചെയ്‌താല്‍ ലൈസന്‍സ് റദ്ദാക്കും. അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്.   ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേയ്ക്ക് മോട്ടോര്‍ വകുപ്പ് നീങ്ങിയിരിക്കുന്നത്.

അമിതവേഗം, അമിതഭാരം കയറ്റൽ, സിഗ്‌നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കൽ,​ ഡ്രെെവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് ആര്‍.ടി.ഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.   ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചതിന് കുറച്ചുപേരുടെ ലെെസൻസ് ഈയടുത്ത കാലയളവിൽ സസ്‌പെന്‍ഡ് ചെയ്‌തിട്ടുമുണ്ട്.   കൂടുതൽ പേ‌ർക്കെതിരെ ഇനി മുതൽ കടുത്ത നടപടിയുണ്ടാകും. മൂന്ന് മുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...

അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ...

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ...