പത്തനംതിട്ട : കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡൻ്റ് കെ ജി ഉദയകുമാർ അധ്യക്ഷനായി. കെ എസ് കെ ടി യു ജില്ലാ പ്രസിഡൻ്റ് പി എസ് കൃഷ്ണകുമാർ ,നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ വിജയൻ ,കമലാസനൻ, ജി ഗോപകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി കെ രാഘവൻ സ്വാഗതം പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധം ; മാർച്ചും ധർണ്ണയും നടത്തി
RECENT NEWS
Advertisment