മോൻസൻ മാവുങ്കലുമായി ബന്ധം ; മുൻ ചേർത്തല സി ഐ ശ്രീകുമാറിന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുരാവസ്തു – സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ മുൻ ചേർത്തല സി ഐ ശ്രീകുമാറിന് സസ്പെൻഷൻ. മോൻസനുമായി അടുത്ത ബന്ധമുള്ള പോലീസുദ്യോഗസ്ഥനായ ശ്രീകുമാറിനെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി സസ്പെൻഡ് ചെയ്തത്. മോൻസനുമായി ബന്ധമുണ്ടെന്ന പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീകുമാറിനെ നേരത്തെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ മോൻസനുമായി സിഐക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. മോൻസനെ അറസ്റ്റ് ചെയ്യുമ്പോള്‍ ചേർത്തലത്തെ വീട്ടിലും ശ്രീകുമാറുണ്ടായിരുന്നു. മോൻസനുമായി അടുത്ത ബന്ധമുള്ള ഐജി ലക്ഷ്മണക്ക് ഒപ്പം പാർട്ടികളിലടക്കം സജ്ജീവ സാന്നിധ്യമായിരുന്നു ഇയാൾ.

മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് ഇയാൾക്ക് ധാരണയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിരുന്നു. മോൻസനുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കേസിലെ ചുമതല ശ്രീകുമാറിന് നൽകാൻ മോൻസനുമായി അടുത്ത ബന്ധമുള്ള മറ്റൊരു ഉദ്യോഗസ്ഥനായ ഐജി ലക്ഷ്മണ ഇടപ്പെട്ടുവെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. ഇതടക്കം ഉയർന്ന ആരോപണങ്ങളിലെ അന്വേഷണത്തിന് ശേഷമാണ് ശ്രീകുമാറിനെതിരെ ക്രൈംബ്രാഞ്ച് മേധാവി നടപടിയെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...