ചിറ്റാർ സ്വദേശിയായ യുവാവ് സൗദിയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാർ സ്വദേശിയായ യുവാവ് സൗദിയിൽ ലിഫ്റ്റ്  അപകടത്തിൽ മരിച്ചു. ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ (27) ആണ് മരിച്ചത്. സൗദി ജിദ്ദ അൽഫുർസാൻ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ സനുപ് ബുധനാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ലിഫ്റ്റിന്റെ വാതിൽ തുറന്ന് കയറിയ പാടെ നേരെ താഴെക്ക് വീഴുകയായിരുന്നു.

ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷമായി സൗദിയിലെത്തിയിട്ട്. അവിവാഹിതനാണ്. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള  മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പിതാവ് കെ.സുരേന്ദ്രൻ, അമ്മ ഗീതാ സുരേന്ദ്രൻ (സിപിഐ എം പാമ്പിനി ബ്രാഞ്ച് സെക്രട്ടറി) സഹോദരങ്ങൾ – സംഗീത് (ദുബായ്), സൗഭാഗ്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...