റാന്നി : പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതക, അവശ്യമരുന്നുകളുടെ വില വര്‍ദ്ധനവില്‍ പ്രതിക്ഷേധിച്ച് സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെരുനാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. മധു അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി സി.സുരേഷ്, ടി.ടി ജോയി, ലാലമ്മ, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
സി.പി.ഐ പെരുനാട് ലോക്കല്‍ കമ്മറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
RECENT NEWS
Advertisment