പിറന്നാൾ ദിനത്തിൽ അനുയായികളുടെ മാർച്ച് ; ഏറ്റുമുട്ടലിൽ 80 പോലീസുകാർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ് : നിലവിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ പാർട്ടി അനുയായികൾ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 80 പോലീസുകാർക്കു പരുക്കേറ്റു. തടവിലായ ഇമ്രാൻഖാന്റെ മോചനം ആവശ്യപ്പെട്ട്, മാർച്ച് ആരംഭിച്ചത് അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് ഭരിക്കുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽനിന്നാണ്. മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം മാർച്ചിൽ പൊലീസിനു നേരെ വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു എന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ആരോപിച്ചു. ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം ശക്തമായതോടെ അധികൃതർ ഇസ്‌ലാമാബാദ്, ലഹോർ അതിർത്തികൾ അടയ്ക്കുകയും, പ്രദേശത്ത് മൊബൈൽ ഫോൺ സർവീസ് തടയുകയും ചെയ്തു. അലി അമിൻ ഗണ്ഡപുരിനെ അറസ്റ്റ് ചെയ്തു. 700 ൽ ഏറെ പാർട്ടി പ്രവർത്തകരും അറസ്റ്റിലായി. ലഹോർ ഹൈക്കോടതിക്കു പുറത്ത് പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ ലാത്തിച്ചാർജ് ഉണ്ടായി.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയുൾപ്പെടെ ഒട്ടേറെ രാജ്യാന്തര യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ ഇസ്‌ലാമാബാദിലും ലഹോറിലും സുരക്ഷ ശക്തമാക്കിയിരിക്കയാണ്. പോലീസ് സഹായത്തിനായി കരസേനയെയും വിന്യസിച്ചിട്ടുണ്ട്. നയതന്ത്രപ്രതിനിധികളും വിദേശ എംബസികളും തങ്ങുന്ന റെഡ്സോണിൽ കടന്നുകയറാനായിരുന്നു പ്രതിഷേധക്കാരുടെ നീക്കമെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു.റാവൽപിണ്ടിയിലെ ജയിലിൽ ഒരു വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരമായിരുന്നു ഈ പ്രതിഷേധം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...