തിരുവല്ല : കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറാർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റുതുലക്കുകയാണെന്നും ഇതിനെതിരേ നാടാകെ പ്രതിഷേധമുയരുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്‍റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുകയാണ്. വ്യോമ മേഖലയും റെയില്‍വേയും വിറ്റു തള്ളുകയാണ് കേന്ദ്രം. ഇനി വില്‍പ്പനക്കായി ഒരു പൊതുമേഖലാ സ്ഥാപനവും അവശേഷിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ എക്സി.അംഗം അഡ്വ.കെ.ജി രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം മുണ്ടപ്പള്ളി തോമസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, നേതാക്കളായ സാബു കണ്ണങ്കര, ശശി പി നായർ, റജി പി.എസ്, സുരേഷ് പി.ജി, വിജയമ്മ ഭാസ്കരൻ, ജോബി തോമസ് എന്നിവർപ്രസംഗിച്ചു.