കൊച്ചിന്‍ കപ്പല്‍ശാല നിര്‍മിച്ച മറീന്‍ ആംബുലന്‍സ് ബോട്ട് ‘പ്രതീക്ഷ’ ഫ്‌ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന മൂന്ന് മറീന്‍ ആംബുലന്‍സ് ബോട്ടുകളില്‍ ആദ്യത്തേത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ‘പ്രതീക്ഷ’ എന്ന പേരിലുള്ള ഈ ബോട്ട് ഫിഷറീസ് വകുപ്പിനു കൈമാറി. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ മറ്റു രണ്ട് ആംബുലന്‍സ് ബോട്ടുകളും നീറ്റിലിറക്കി. ഇവ ഒരു മാസത്തിനകം ഫിഷറീസ് വകുപ്പിനു കൈമാറും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തീരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ മൂന്ന് മറീന്‍ ആംബുലന്‍സ് ബോട്ടുകളുടെ സര്‍വീസ്.

23.80 മീറ്റര്‍ നീളവും ആറു മീറ്ററോളം വീതിയുമുള്ള ഈ ബോട്ടുകളില്‍ രണ്ടു രോഗികള്‍ക്കും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിനും ഒമ്പതു ബോട്ടു ജീവനക്കാര്‍ക്കുമുള്ള സൗകര്യങ്ങളാണ് ഉള്ളത്. കൂടാതെ രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യവും നഴ്‌സിങ് മുറി, മൂന്നു ബെഡുകള്‍, മോര്‍ചറി ഫ്രീസര്‍, മൂന്ന് മെഡിക്കല്‍ ലോക്കറുകള്‍ തുടങ്ങി വൈദ്യസഹായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പരമാവധി 14 നോട്ട്‌സ് വേഗത നല്‍കുന്ന രണ്ടു സ്‌കാനിയ മറീന്‍ പ്രൊപല്‍ഷന്‍ എഞ്ചിനുകളാണ് ഈ ബോട്ടിന്റെ കരുത്ത്. ചെന്നൈ ഐഐടിയില്‍ പരിശോധന നടത്തി മികച്ച ഇന്ധന ക്ഷമതയും ഗുണമേന്മയും ഉറപ്പു വരുത്തിയാണ് ഈ ബോട്ടുകള്‍. കപ്പല്‍ശാലയിലേയും ഫിഷറീസ് വകുപ്പിലേയും മുതിര്‍ന്ന ഉദ്യോസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...