തിരുവനന്തപുരം; കടലവകാശനിയമം മത്സ്യത്തൊഴിലാളികളുടെ ജന്മാവകാശമെന്ന പ്രചാരണത്തോടെ തീരദേശത്തെമ്പാടും തീരസദസുകൾ യൂത്ത്ഫ്രണ്ട് എം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ . കോട്ടയത്ത് നടക്കുന്ന യൂത്ത്ഫ്രണ്ട് എം അദ്ധ്വാനവർഗ്ഗ യുവസംഗമത്തിൽ ഈ പരിപാടിയുടെ രൂപരേഖ പ്രഖ്യാപിക്കും. മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും തീരസദസുകളിൽ പങ്കെടുപ്പിക്കും. കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് .കെ.മാണിയാണ് ഇൻഡ്യയിലാദ്യമായി മത്സ്യത്തൊഴിലാളികൾക്ക് കടലിലും കടൽത്തീരവാസത്തിനും നിയമപരമായ അവകാശം നൽകണമെന്ന ആവശ്യം ഉന്നയിച്ചത്. രാജ്യസഭയിലും അദ്ദേഹം വിഷയം അവതരിപ്പിച്ചു.
ഈ ആശയ പ്രചാരണത്തിന്റെ സംസ്ഥാനതല ഉത്ഘാടന പരിപാടി മാർച്ച് രണ്ടാം വാരം വിഴിഞ്ഞത്ത് നടക്കുമെന്നും ബിറ്റു വ്യന്ദാവൻ പറഞ്ഞു. യൂത്ത്ഫ്രണ്ട് എം തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത്ഫ്രണ്ട് എം ജില്ല പ്രസിഡന്റ് കെ ജെ എം അഖിൽ ബാബു അധ്യക്ഷത വഹിച്ചു.സഹായ ദാസ് നാടാർ,ബിൻസൻ ഗോമസ്,മനോജ് കമലാലയം,വിഎം റെക്സോൺ ,അരുൺ വെങ്ങാനൂർ,സുധാ ലക്ഷ്മി,സനൽ പാറശ്ശാല തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033