ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽകൊല കേസ് വീണ്ടും സുപ്രീംകോടതിയിൽ ; 3 കോടിയുടെ ബോണ്ട് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽകൊല കേസ് വീണ്ടും സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ 2012 ൽ നിക്ഷേപിച്ച മൂന്നുകോടി രൂപയുടെ ബോണ്ട് തിരികെ നല്‍കണമെന്നാണ് ഇറ്റാലിയന്‍ കപ്പൽ കമ്പനി ഹര്‍ജി നൽകി. കപ്പൽ ഉടകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നായിരുന്നു ഇറ്റാലിയൻ നാവികർ ഉൾപ്പെട്ടെ കടൽക്കൊല കേസ്. 2012 ഫെബ്രുവരി 15ന് എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ സെന്‍റ് ആന്‍റണി എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. നീണ്ടകര സ്വദേശികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളികളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കേസിൽ നാവികരെ കസ്റ്റഡിയിലെടുക്കുകയും വിഷയത്തിൽ നീണ്ട നിയമപ്പോരാട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയതു.

2021-ൽ ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരം സ്വീകരിച്ച് കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതിയിലെ കേസ് നടപടികൾ അവസാനിപ്പിച്ചതിനാൽ ദില്ലി കോടതിയിലെ മറ്റ് ക്രിമിനൽ നടപടികളും അവസാനിച്ചു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും ലഭിക്കുന്ന വിധത്തിൽ 10 കോടി രൂപയാണ് ഇറ്റലി കെട്ടിവെച്ചത്. 2022-ൽ ബോട്ടിലുണ്ടായിരുന്ന ബാക്കി 9 പേർക്ക് കൂടി അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തുക കൈമാറാനായിരുന്നു നിർദ്ദേശം. നിലവിൽകേസിലെ എല്ലാ നടപടിക്രമങ്ങളും അവസാനിച്ചെങ്കിലും ബോണ്ട് ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പണം നല്‍കാന്‍ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകണമെന്നാണ്ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ നടപടികൾ അവസാനിച്ചതോടെ പ്രതികളായ രണ്ട് നാവികരെ പിന്നീട് ഇറ്റാലിക്ക് വിട്ടുനല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...