തുടക്കകാലത്ത് കോവിഡിനെ അതിജീവിച്ച വൃദ്ധ ദമ്പതികളിൽ എബ്രഹാം തോമസിനു പിന്നാലെ ഭാര്യ മറിയാമ്മ തോമസും യാത്രയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: പ്രായാധിക്യത്തിലും കോവിഡിന്റെ തുടക്കകാലത്ത് അതിനെ അതിജീവിച്ച വൃദ്ധ ദമ്പതികളിൽ ഭര്‍ത്താവ് ഐത്തല പട്ടയില്‍ പരേതനായ എബ്രഹാം തോമസിനു പിന്നാലെ ഭാര്യ മറിയാമ്മ തോമസും (91)യാത്രയായി. റാന്നിയിൽ ഇറ്റലിയിൽ നിന്നെത്തിയ ഇവരുടെ മക്കളിൽ നിന്നാണ് മറിയാമ്മക്കും ഭർത്താവ് ഏബ്രഹാം തോമസിനും കോവിഡ് പിടികൂടിയത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ ദമ്പതികള്‍ക്ക് രോഗവിമുക്തി വന്നത് സംസ്ഥാനത്ത് തന്നെ വാർത്തയായിരുന്നു. ദമ്പതികളില്‍ ഭർത്താവ് ഏബ്രഹാം തോമസ് കഴിഞ്ഞ 2020 ഡിസംബറിൽ മരണപ്പെട്ടിരുന്നു.

91 വയസ്സുള്ള മറിയാമ്മ ഞായറാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്. കുറച്ചു നാളായി ഇവർ ക്ഷീണിതയായിരുന്നു. ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിൽ നിന്നാണ് ഇവർക്കും കോവിഡ് പകർന്നത്. മകൻ മോനച്ചനും ഭാര്യയും മകനും പനി ബാധിതരായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏബ്രഹാം തോമസിനെ പുറമെ മക്കൾ മരുമക്കൾ ചെറു മക്കൾ അടക്കം 11 പേർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.

2020 മാർച്ച് 8 ന് ആണ് മറിയാമ്മയേയും ഭർത്താവ് ഏബ്രഹാമിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായം കണക്കിലെടുത്ത് ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നീക്കി. അന്ന് വളരെ വൈകിയാണ് മറിയാമ്മക്ക് കോവിഡ് നെഗറ്റീവായത്. കോവിഡിൽ നിന്ന് മുക്തമായതിനു ശേഷം മറിയാമ്മ ആരോഗ്യവതിയായിരുന്നു. ഇപ്പോൾ വീണ്ടും ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മകൻ മോനച്ചനും ഭാര്യയും രണ്ട് മാസമായി നാട്ടിലുണ്ട്. രോഗം പൂർണ്ണമായ ശേഷം തിരിച്ച് ഇവര്‍ ഇറ്റലിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് വീണ്ടും നാട്ടിൽ വന്നതായിരുന്നു.തോട്ടമണ്‍ കുന്നത്ത് മേപ്പാരത്തില്‍ കുടുംബാംഗമായ മറിയാമ്മയുടെ സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഐത്തല ക്നാനായ സെന്റ് കുറിയാക്കോസ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കള്‍:ജോസ്,വത്സമ്മ,മോനച്ചന്‍. മരുമക്കള്‍: ഓമന, കുമരകം കണിച്ചാട്ട് തറയില്‍ ജയിംസ്,രമണി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...