പരീക്ഷ എഴുതി – ജയിച്ച മാര്‍ക്ക് ലിസ്റ്റും കിട്ടി ; വീണ്ടും പരീക്ഷ എഴുതണം – സര്‍വ്വകലാശാല

For full experience, Download our mobile application:
Get it on Google Play

കു​റ്റി​പ്പു​റം : മാ​ര്‍​ക്ക്​​ ലി​സ്​​റ്റ്​ ല​ഭി​ച്ചി​ട്ടും വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല. ബി.​ടെ​ക് വി​ദ്യാ​ര്‍​ഥി​യാ​യ ത​വ​നൂ​ര്‍ മു​വ്വാ​ങ്ക​ര സ്വ​ദേ​ശി അ​ശ്വി​ന്‍ രാ​ജി​നാ​ണ് ഈ ​ദു​ര​നു​ഭ​വം. 2017ലാ​ണ് വി​ദ്യാ​ര്‍​ഥി അ​ഞ്ചാം സെ​മ​സ്​​റ്റ​റി​ലെ പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് 2018ല്‍ ​അ​ഞ്ചാം സെ​മ​സ്​​റ്റ​റി​ലെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും വി​ജ​യി​ച്ച​തിന്റെ മാ​ര്‍​ക്ക്​​ ലി​സ്​​റ്റ്​ സ​ര്‍​വ​ക​ലാ​ശാ​ല അ​യ​ച്ചു ന​ല്‍​കി.

എ​ന്നാ​ല്‍, ഇ​നി​യും ര​ണ്ട് പ​രീ​ക്ഷ​ക​ള്‍ കൂ​ടി വി​ജ​യി​ക്കാ​നു​ണ്ടെ​ന്നും വീ​ണ്ടും എ​ഴു​ത​ണ​മെ​ന്നു​മാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ ഇ​​പ്പോ​ള്‍ പ​റ​യു​ന്ന​ത്. ഡാ​റ്റ എ​ന്‍​ട്രി​യി​ല്‍ വ​ന്ന പി​ശ​കാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി​യെ​ന്ന്​ അ​ശ്വി​ന്‍ രാ​ജ്​ പ​റ​യു​ന്നു. തെ​റ്റ്​ തി​രു​ത്തി ന​ല്‍​കാ​നാണെ​ന്ന് പ​റ​ഞ്ഞ് ഒ​റി​ജി​നി​ല്‍ മാ​ര്‍​ക്ക്​​ ലി​സ്​​റ്റ്​ സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന്​ മാ​ര്‍​ക്ക്​​ ലി​സ്​​​റ്റ്​ സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഒ​രു പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ലെ​ന്ന്​ ​വി​ദ്യാ​ര്‍​ഥി പ​റ​ഞ്ഞു.

ഒ​ടു​വി​ല്‍ അ​ഞ്ചാം സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ​ക്ക് വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സ​മാ​ണ്, സ​മ​ര്‍​പ്പി​ച്ച മാ​ര്‍​ക്ക്​​ ലി​സ്​​റ്റ്​ മ​ട​ക്കി ന​ല്‍​കാ​നാ​വി​ല്ലെ​ന്നും വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​ത​ണ​മെ​ന്നും അ​റി​യി​ക്കു​ന്ന​ത്. ഇന്റേണൽ ഇം​പ്രൂ​വ്​​മെന്‍റും മോ​ഡ​റേ​ഷ​നും കൂ​ടി ചേ​ര്‍​ന്നാ​ണ് അ​ഞ്ചാം സെ​മ​സ്​​റ്റ​റി​ലെ ര​ണ്ട് വി​ഷ​യ​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​ത്. ഇ​ക്കാ​ര്യം മാ​ര്‍​ക്ക്​​ ലി​സ്​​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ഇന്റേണൽ ​ഇം​പ്രൂ​വ്​​മെന്‍റി​ല്‍ തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, എ​ന്തി​നാ​ണ് മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും വി​ജ​യി​ച്ച മാ​ര്‍​ക്ക്​​ ലി​സ്​​റ്റ്​ ന​ല്‍​കി​യ​തെ​ന്നാ​ണ്​ ഉയരുന്ന ചോ​ദ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...