വിവാഹം, മരണാനന്തര ചടങ്ങുകളിൽ കർശന പരിശോധന ; ലംഘിച്ചാൽ ഉടനടി പിഴ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോവിഡ് വ്യാപനത്തിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപടികൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത്‌ /നഗരസഭാ തല ജാഗ്രതാ സമിതികൾ ഇന്നലെ തന്നെ അടിയന്തിര യോഗം ചേർന്നു.

കോവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കളക്ടറുടെ നിർദേശപ്രകാരമാണു യോഗം ചേര്‍ന്നത്‌. പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വാർഡ് തല ജാഗ്രതാ സമിതികൾ വരും ദിവസങ്ങളിൽ ചേരും. വാക്സിനേഷൻ വേഗത്തിലാക്കാനും പ്രാദേശിക തലത്തിൽ ബോധവൽക്കരണം ശക്തമാക്കാനും നടപടി സ്വീകരിക്കും. മൈക്ക് അനൗൺസ്‌മെന്റുകൾ നടത്തും.

കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രാദേശികമായി കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളും വിവിധ തദ്ദേശ സ്ഥാപനങ്ങൾ ചർച്ച ചെയ്തു. വിവാഹം, മരണാനന്തര ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കുകയും നിർദേശങ്ങൾ ലംഘിച്ചാൽ ഉടനടി പിഴ ചുമത്തുകയും ചെയ്യാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...