പാകിസ്താനില്‍ മുസ്ലിം യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്താനില്‍ മുസ്ലിം യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ അറസ്റ്റ് ചെയ്തുവെന്ന് റാവല്‍പിണ്ടിയിലെ കോറല്‍ പോലീസ് സ്‌റ്റേഷനിലെ അധികൃതര്‍ അറിയിച്ചു. പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഷെഹ്‌സാദിനു വേണ്ടിയുള്ള തിരച്ചിലുകള്‍ പുരോഗമിക്കുകയാണെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സോണിയയും ഷെഹ്‌സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്‌സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ ആവശ്യം നിരസിച്ചു. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്‌സാദിന്റെയും അമ്മയുടെയും അഭ്യര്‍ത്ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിച്ചത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ ഷെഹ്‌സാദ് വെടിയുതിര്‍ത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...