‘വിവാഹഭ്യര്‍ത്ഥന നിരസിച്ചു’; അധ്യാപികയെ കുത്തിക്കൊന്നത് കുടുംബ സുഹൃത്ത്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബസുഹൃത്താണെന്ന് പോലീസ്. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനെ കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശിയായ നദീം പാഷ (35) ആണ് പോലീസ് പിടികൂടിയത്. കൗസര്‍ മുബീന്‍റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍‌ത്തിയിരുന്ന ആളാണ് നദീം പാഷയെന്ന് പോലീസ് പറഞ്ഞു. അധ്യാപികയായിരുന്ന കൗസര്‍ മുബീനോട് നദീം വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് കൌസര്‍ നിരസിച്ചു. കൂടാതെ കൗസര്‍ മുബീയും നദീം പാഷയും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. കടം കൊടുത്ത പണം മുമീന തിരികെ ചോദിച്ചതും നദീമിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ഇയാള്‍ ആളില്ലാത്ത തക്കം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശാന്തിനഗര്‍ പെോലീസ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് കൗസര്‍ മുബീനെ വീട്ടില്‍ കുത്തേറ്റ് ചേരയില്‍ കുളിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ ഇവര്‍ വീട്ടില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ മകള്‍ സ്‌കൂളിലായിരുന്നു. അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളൊന്നും വീട്ടില്‍ ഉണ്ടായിരുന്നുമില്ല. ഇതോടെ ഇവരുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്നും ആരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി വീട്ടിലെത്തിയതെന്നും പോലീസ് സംശയിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. ഇതോടെയാണ് സംശയം നദീം പാഷയിലേക്കെത്തിയത്.

നദീം കൗസര്‍ മുബീനെ വിവാഹംകഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ മൊഴിയാണ് പോലീസിന് തുമ്പായത്. കൗസര്‍ മുബീനും ഇവരുടെ മാതാപിതാക്കള്‍ക്കും നദീമുമായുള്ള ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒരുലക്ഷത്തോളം രൂപ നദീം കൗസര്‍ മുബീനില്‍നിന്ന് കടംവാങ്ങിയിരുന്നു. ഈ പണം കൗസര്‍മുബീന്‍ അടുത്തിടെ തിരിച്ച് ചോദിച്ചു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതും പണം തിരികെ ചോദിച്ചതും നദീമിനെ പ്രകോപിതനാക്കി. തിങ്കളാഴ്ച കൌസറിന്‍റ വീട്ടിലെത്തിയ നദീം ഇതിനെ ചൊല്ലി വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടെ നദീം പാഷ കത്തിയുപയോഗിച്ച് കൗസര്‍ മുബീനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...