പരേതരായ ദമ്പതികളുടെ വിവാഹം 15 വർഷത്തിനുശേഷം രജിസ്റ്റർ ചെയ്യാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരേതരായ ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മാതാപിതാക്കള്‍ നഷ്ടമായ കുട്ടിയുടെ ഭാവി ആവശ്യങ്ങള്‍ക്കാണ് മരണപ്പെട്ട ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കിയത്. മുല്ലൂര്‍, നെല്ലിക്കുന്ന്, ആരാധ്യ ഭവനില്‍ കെ.ജ്ഞാനദാസ് സര്‍പ്പിച്ച് അപേക്ഷയിലാണ് തീരുമാനം എടുത്തത്. കെ.ജ്ഞാനദാസിന്റെ മകള്‍ ജോളി പി.ദാസും എസ്. അജി കുമാറും തമ്മില്‍ 2008 ആഗസ്റ്റ് 28 നാണ് വിവാഹിതരായത്. ജോളി പി.ദാസ് 2012 ജനുവരി 10നും എസ്.അജികുമാര്‍ 2018 ജനുവരി രണ്ടിനും മരിച്ചു. 2008 ല്‍ മുല്ലൂര്‍ ചര്‍ച്ചില്‍ വച്ച് നടന്ന ജോളി പി.ദാസും എസ്.അജികുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഇരുവരും പഞ്ചായത്തില്‍ ഒപ്പിട്ടിരുന്നില്ല. പരേതരായ ഈ ദമ്പതികളുടെ വിവാഹം അവരുടെ കുട്ടിയുടെ ഭാവി ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം സോണല്‍ ഓഫീസില്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചു.

എന്നാല്‍, സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് അധികൃതര്‍ മറുപടി നല്‍കി. ഈ സാഹചര്യത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ.ജ്ഞാനദാസ് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചത്. കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങളില്‍ പരേതരായവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍ പരേതരായ ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും പഞ്ചായത്ത് ഡയറക്ടര്‍ കത്ത് നല്‍കി. ജോളി പി. ദാസും എസ്.അജികുമാറും തമ്മിലുള്ള വിവാഹം നടന്നത് 2008-ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ നിലവില്‍ വന്നതിനുശേഷമാണ്. മാതാപിതാക്കള്‍ നഷ്ടമായ കുട്ടിക്ക് ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാല്‍ പ്രത്യേക കേസായി ജോളി പി ദാസ്, എസ്. അജികുമാര്‍ എന്നിവര്‍ തമ്മില്‍ മുല്ലൂര്‍ സി.എസ്.ഐ ചര്‍ച്ചില്‍ വെച്ച് 2008 ആഗസ്റ്റ് 28ന് നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരിക്ക് അനുമതി നല്‍കിയാണ് ഉത്തരവ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...